എന്‍.സി.പി കണ്ണൂര്‍ ജില്ലാ കമ്മറ്റി തോമസ് ചാണ്ടി അനുസ്മരണം നടത്തി
കണ്ണൂര്‍:പ്രതിസന്ധികളില്‍ തകരാത്ത മനസ്സാന്നിധ്യവും, പൊരുതി ജയിച്ചേ തീരൂ എന്ന നിശ്ചയദാര്‍ഢ്യമുള്ള സംരംഭകത്വ ശേഷിയും സഹപ്രവര്‍ത്തകരെ എല്ലാ കാലത്തും ചേര്‍ത്തുപിടിക്കാനുള്ള നേതൃഗുണവും എല്ലാം ഒത്തിണങ്ങിയ രാഷ്ട്രീയ നേതാവിന്റെ അഭാവമാണ് തോമസ് ചാണ്ടിയുടെ വേര്‍പാടിലൂടെ എന്‍സിപിക്കും കേരള രാഷ്ട്രീയത്തിനും ഉണ്ടായതെന്ന് എന്‍സിപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.സുരേശന്‍.
എന്‍.സി.പി മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന തോമസ്ചാണ്ടിയുടെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ എന്‍ സി പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.സി.പി ജില്ലാ ജന.സെക്രട്ടറി അനില്‍ പുതിയവീട്ടില്‍ അധ്യക്ഷത വഹിച്ചു.
എന്‍.സി.പി സംസ്ഥാന ജന. സെക്രട്ടറി എം.പി.മുരളി, സംസ്ഥാന നിര്‍വഹക സമിതി അംഗം പി.സി.സനൂപ്, ജില്ലാ സെക്രട്ടമാരായ പി.ടി.സുരേഷ്ബാബു, മുരളീധരന്‍ നായര്‍, വി.പി.ജയദേവന്‍, കിസാന്‍സഭ ജില്ലാ പ്രസിഡന്റ് ശ്രീനിവാസന്‍ മാറോളി, എന്‍.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് പി.കെ.സത്യന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു