അര്‍ബുദരോഗിയും വയോധികയുമായ വീട്ടമ്മയെ പീഡിപ്പിക്കുന്നതായി പരാതി.
കണ്ണൂര്‍: മകനുമായി സാമ്പത്തിക ഇടപാടുള്ളവര്‍ വയോധികയും അര്‍ബുദ രോഗിയുമായ വീട്ടമ്മയെ പീഡിപ്പിക്കുന്നതായി ജില്ലാ കളക്ടര്‍ക്കും പോലീസിനും പരാതി.
പയ്യാമ്പലം കൊക്കേന്‍ വീട്ടില്‍ ചിത്ര രവീന്ദ്രനാണ് പരാതി നല്‍കിയത്.
ഇവരുടെ മകന്‍ ഗോവിന്ദ് രവീന്ദ്രന്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന പേരിലാണ് അമ്മയായ ഇവരെ വീട്ടില്‍കയറി വധഭീഷണി മുഴക്കുകയും വീടിന്റെ അധാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതെന്നാണ് പരാതി.
എളയാവൂരിലെ ശരത് പുന്നക്കല്‍, നിതിന്‍ പുന്നക്കല്‍, കരിമ്പ് ഗവേഷണകേന്ദ്രത്തിന് സമീപത്തെ ഷബിന്‍ തളാപ്പ് എന്നിവരുടെ പേരിലാണ് പരാതി.
ഇവരുടെ ഭീഷണി ഭയന്ന് ഗോവിന്ദ് രവീന്ദ്രന്‍ വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഭീഷണികാരണം ചിത്ര രവീന്ദ്രന്‍ 12 ലക്ഷം രൂപയുടെ ചെക്ക് ഇവര്‍ക്ക് ഒപ്പിട്ട് നല്‍കിയതായും പരാതിയില്‍ പറയുന്നുണ്ട്.
കണ്ണൂര്‍ വനിതാ സെല്ലില്‍ ഇവരുടെ ശല്യത്തെക്കുറിച്ച് പരാതിനല്‍കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് മാത്രമല്ല, ഭീഷണിവര്‍ദ്ധിച്ചിരിക്കയാണെന്നും കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.