പ്രധാനമന്ത്രിയെ ചാവേറാക്രമണത്തില്‍ വധിക്കുമെന്ന് കത്തെഴുതിയ ആള്‍ അറസ്റ്റില്‍.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേര്‍ ആക്രമണത്തില്‍ വധിക്കുമെന്ന് കത്തെഴുതിയ ആല്‍ അറസ്റ്റില്‍.

കൊച്ചി സ്വദേശി സേവ്യറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

അയല്‍ക്കാരനെ കുടുക്കാനായിരുന്നു ഇത്.

കതൃക്കടവില്‍ കാറ്ററിംഗ് സ്ഥാപനം നടത്തുന്നയാളാണ് സേവ്യര്‍.

ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയതപ്പോഴാണ് കുറ്റം സമ്മതിച്ചത്.

ഭീഷണി സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥീരീകരിച്ചു.