ടിപ്പര്‍ ലോറി മറിഞ്ഞ് ചികില്‍സയിലായിരുന്ന പട്ടുവം മുതുകുട സ്വദേശി രമേശന്‍ മരിച്ചു.

തളിപ്പറമ്പ്: വെള്ളാവ് മുച്ചിലോട്ട് കാവിന് സമീപം ടിപ്പര്‍ ലോറി മറിഞ്ഞ് ചികില്‍സയിലായിരുന്ന ആള്‍ മരണപ്പെട്ടു.

പട്ടുവം മുതുകുടയിലെ നാരായണന്റെയും കൗസല്യയുടെയും മകന്‍ കെ.രമേശന്‍ (62)മരണപ്പെട്ടു.

ഡിസംബര്‍ 12 ന് രാവിലെ ആയിരുന്നു അപകടം.

റോഡ് പണിക്കാവശ്യമായ ജില്ലിയുമായി പോകുകയായിരുന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തില്‍ ബീഹാര്‍ സ്വദേശി ഹോപാന സോറന്‍ മരണപ്പെട്ടിരുന്നു.

ഗുരുതരമായി പരിക്കേറ്റ രമേശന് കണ്ണൂരിലും തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലും ചികില്‍സ നല്‍കിയിരുന്നെങ്കിലും ഇന്ന് ഉച്ചയോടെ മംഗലാപുരത്തെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.

സി.പി.എം മുതുകുട വടക്ക് ബ്രാഞ്ച് മെമ്പറാണ് മരണപ്പെട്ട രമേശന്‍.

ഭാര്യ: ഭാനുമതി.

മക്കള്‍: അമൃത, അഭിമന്യു.

മരുമകന്‍:നിധിന്‍(വെങ്ങര).