നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍.
ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍.
പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ പാവൂര്‍വീട്ടില്‍ പി.വി.ഷിജു(42)നെയാണ് ചന്തേര എസ്.ഐ കെ.പി.സതീഷ് പിടികൂടിയത്.
25 പാക്കറ്റ് ഹാന്‍സ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ഇന്നലെ വൈകുന്നേരം 3.30 ന് മാങ്കടവത്ത്‌കൊവ്വല്‍ പ്രഭ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് സമീപം വെച്ചാണ് പട്രോളിംഗിനിടെ ഇയാളെ പിടികൂടിയത്.