മന്ന ട്രാഫിക് സിഗ്‌നല്‍ സമയം ദീര്‍ഘിപ്പിക്കാന്‍ യൂത്ത് ലീഗ് നിവേദനം നല്‍കി

തളിപ്പറമ്പ്: മന്ന ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ശക്തമായി.

ഗതാഗത കുരുക്ക് രൂക്ഷമായിട്ടുള്ള മന്ന ട്രാഫിക് സിഗ്‌നല്‍ നേരത്തെ ഓഫാക്കുന്നത് കാരണം അപകട സാധ്യത കൂടുകയും ഗതാഗത

കുരുക്ക് രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സിഗ്‌നല്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്

തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിക്ക് നിവേദനം നല്‍കി.

മണ്ഡലം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഓലിയന്‍ ജാഫര്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കൊമ്മച്ചി,

ട്രഷറര്‍ അഷ്‌റഫ് ബപ്പു, വൈസ് പ്രസിഡന്റുമാരായ റഷീദ് പുളിമ്പറമ്പ്, ഹനീഫ മദ്രസ എന്നിവര്‍ സംബന്ധിച്ചു.