കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്കുള്ള പരിശീലനപരിപാടി ആരംഭിച്ചു.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കുള്ള പരിശീലനപരിപാടിക്ക് തുടക്കമായി.

പരാതികള്‍ പരമാവധി ഒഴിവാക്കി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം.
ഐ.എം.എയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ.മനോജ്, ഡോ.ആര്‍.രമേഷ്, ആര്‍.എം.ഒ ഡോ.എസ്.എം.സരിന്‍, ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.എം.വി.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
ഫലപ്രദമായ ആശയവിനിമയത്തിന്റെ പ്രയോജനങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.ശ്രീകുമാര്‍ വാസുദേവ് ക്ലാസെടുത്തു.
ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് കേര്‍ കമ്മ്യൂണിക്കേഷന്റെ ഡയറക്ടറായ ഡോ.ഇന്ദു അര്‍നെജയുടെ കീഴില്‍ പരിശീലനം സിദ്ധിച്ച മൂന്ന് പരിശീലകരെയാണ് പരിശീലനത്തിനായി നിയോഗിച്ചിരിക്കുന്നത്.
