നിബിന്‍ ജോയി പുതിയ പരിയാരം എസ്.ഐ- രൂപ പഴയങ്ങാടിയിലേക്ക്.

കണ്ണൂര്‍: നിബിന്‍ ജോയി പുതിയ പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ, പരിയാരത്തുനിന്നും രൂപയെ പഴയങ്ങാടിയിലേക്ക് മാറ്റി.

 ബി.വി.അബ്ദുള്‍റഹ്മാനാണ്‌  പുതിയ ഉളിക്കല്‍ എസ്.ഐ. മാലൂരില്‍ നിന്നാണ് അദ്ദേഹത്തെ ഉളിക്കലിലേക്ക് മാറ്റിയത്.

കുടിയാന്‍മലയില്‍ നിന്നാണ് നിബിന്‍ ജോയിയെ പരിയാരത്തേക്ക് മാറ്റിയിരിക്കുന്നത്.

പഴയങ്ങാടി എസ്.ഐ സസ്‌പെന്‍ഷനിലായതിന തുടര്‍ന്ന് ഇവിടെ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.

പരിയാരത്ത് പുതിയ ഐ.പിയെ ഇതേവരെ നിയമിച്ചിട്ടില്ല.

എസ്.ഐമാരുടെ പ്രമേഷന്‍ ലിസ്റ്റ് അടുത്തുതന്നെ പുറത്തിറങ്ങുമെന്നും, അപ്പോള്‍ മാത്രമേ പുതിയ ഐ.പിയെ നിയമിക്കുകയുള്ളൂവെന്നാണ് വിവരം.

ഇന്നലെയാണ് റൂറല്‍ പോലീസ് മേധാവി പി.ബി.രാജീവ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.