ഭാരത് സ്വാശ്രയ സംഘം ചികില്‍സ സഹായം കൈമാറി:

കാഞ്ഞിരങ്ങാട്: തീയ്യന്നൂര്‍ കുമ്മായചൂളയ്ക്ക് സമീപം താമസിക്കുന്ന നിഥുന്‍ എന്ന യുവാവിന്റെ അര്‍ബുദ ചികില്‍സക്കായി ഭാരത് സ്വാശ്രയ സംഘം, തീയ്യന്നൂര്‍ ശേഖരിച്ച ചികില്‍സ തുക കുടുംബത്തെ ഏല്‍പ്പിച്ചു.

1,71,000/ രൂപയാണ് സംഘം ചികിത്സ ഫണ്ട് ആയി ശേഖരിച്ചത്. അതില്‍ ആദ്യഗഡു 1,00,000/- രൂപ നേരത്തെ കുടുംബത്തെ ഏല്‍പ്പിച്ചിരുന്നു.

അവസാന ഗഡു 71,000/ രൂപയാണ് ഇന്ന് കുടുംബത്തെ ഏല്‍പ്പിച്ചത്.

ധര്‍മ്മടം സി.ഐ ടി.പി.സുമേഷ് തുക നിഥുന്റെ കുടുംബത്തെ തുക ഏല്‍പ്പിച്ചു.

സംഘം പ്രസിഡണ്ട് പി.പി നിസാര്‍, എ.പി നാരായണന്‍, വി. നാരായണന്‍കുട്ടി, സി.ജെ.വിന്‍ഷോ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.