ഉണങ്ങിയമരം വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയായി.

 

പിലാത്തറ: പിലാത്തറ- മാതമംഗലം റോഡില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഉണങ്ങിയ മരം ഉടന്‍ മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി.

കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിച്ചു വരികയാണ്.

മാതമംഗലം ഭിലായ് കോംപ്ലക്‌സിന് മുന്നിലായിട്ടാണ് റോഡരികില്‍ ഏത് സമയത്തും വീഴാവുന്ന വിധത്തില്‍ മരം നില്‍ക്കുന്നത്.

നൂറു കണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരുമുള്ള ഈ റോഡില്‍ ഇത്തരത്തില്‍ ഉണങ്ങിയ മരം നില്‍ക്കുന്നത്

അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടികള്‍ സ്വീകരിക്കാത്തതില്‍ പൊതുപ്രവര്‍ത്തകനായ ഹരിത രമേശന്‍ പ്രതിഷേധിച്ചു.