തൃച്ചംബരത്ത് ഭാഗവത സപ്താഹം-പെരികമന ശ്രീനാഥ് നമ്പൂതിരി യജ്ഞാചാര്യന്‍. ഭാഗവത സ്പതാഹം കമ്മറ്റി രൂപീകരിച്ചു.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം നടത്തുന്നതിനായി ഭക്തജനങ്ങളും നാട്ടുകാരും ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

ടി ടി കെ ദേവസ്വം പ്രസിഡന്റ് കെ പി നാരായണന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍മാരായ

കെ.വി.കൃഷ്ണന്‍, പി.ഗോപിനാഥന്‍, കെ.ഇ.രാമന്‍ നമ്പൂതിരി, കെ.രാജീവന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍കെ.വി.കൃഷ്ണന്‍, കെ.രാജീവന്‍(രക്ഷാധികാരികള്‍), കെ.ചന്ദ്രബാനു(പ്രസിഡന്റ്), എന്‍.എം.രവി, ഇ.പി. ശാരദ, ടി.വി.അശോകന്‍(വൈസ് പ്രസിഡന്റ്മാര്‍),കെ.എം.വല്‍സരാജ്(സെക്രട്ടറി),

മേപ്പള്ളി നാരായണന്‍ നമ്പൂതിരി, സി.വി.അനിത, പി.വി.പ്രകാശന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എം നാരായണന്‍ നമ്പൂതിരി (ട്രഷറര്‍).

ഡിസംബര്‍ 25 മുതല്‍ 2023 ജനുവരി 1 വരെയാണ് പെരികമന ശ്രീനാഥ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭാഗവതസപ്താഹം നടക്കുന്നത്.