ബലദേവന്‍ രാജിവെച്ചു, മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി പുതിയ എക്‌സിക്യുട്ടീവ് ഓഫീസര്‍.

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായി മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെ നിയമിച്ചു.

ഇന്ന് ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗമാണ് മുല്ലപ്പള്ളിക്ക് നിയമന ഉത്തരവ് നല്‍കിയത്.

നേരത്തെ ദീര്‍ഘകാലം ഇദ്ദേഹം ടി.ടി.കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറായി പ്രവര്‍ത്തിച്ചിരുന്നു.

നിലവിലുള്ള എക്‌സിക്യുട്ടീവ് ഓഫീസര്‍ സി.പി.ബലദേവന്‍ നമ്പൂതിരി ഒരാഴ്ച്ച മുമ്പ് തന്നെ മലബാര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കകമ്മീഷണര്‍ക്ക് രാജിക്കത്ത നല്‍കിയിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാല്‍ ചുമതല നിര്‍വ്വഹിക്കാന്‍ സാധിക്കില്ലെന്ന് കാണിച്ചാണ് രാജിക്കത്ത്.

ഇന്ന് ദേവസ്വം പ്രസിഡന്റ് കെ.ഇ.രാമന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതി രാജി അംഗീകരിക്കുകയും പകരം ചുമതല മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിക്ക് നല്‍കുകയുമായിരുന്നു.

രാമന്‍ നമ്പൂരിരിക്ക് പുറമെ സര്‍ക്കാര്‍ നോമിമികളായ ടി.ടി.മാധവന്‍, കെ.വി.കൃഷ്ണന്‍, രമേശന്‍ ചാലില്‍ എന്നിവര്‍ പങ്കെടുത്തു.

മറ്റ് മൂന്ന് പാരമ്പര്യ ട്രസ്റ്റിമാര്‍ പങ്കെടുത്തില്ല.

മുന്‍ ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിയെ നേരത്തെ അയോഗ്യനാക്കിയിരുന്നു.

തൃച്ചംബരം ക്ഷേത്രോല്‍സവം, ശിവരാത്രി ആഘോഷം എന്നിവ നടത്തുന്നതിന് പരിചയസമ്പന്നനും കാര്യക്ഷമത തെളിയിച്ചതുമായ എക്‌സിക്യുട്ടീവ് ഓഫീസര്‍ തന്നെ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളിക്ക് തന്നെ നിയമനം നല്‍കിയതെന്ന് ഭരണസമിതി പ്രസിഡന്റ് കെ.ഇ.രാമന്‍ നമ്പൂതിരി  കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.