മൂന്നര ഏക്കര്‍ റബ്ബര്‍ തോട്ടം കത്തിനശിച്ചു, 20 ലക്ഷം നഷ്ടം.

തളിപ്പറമ്പ്: റബ്ബര്‍തോട്ടം കത്തിനശിച്ചു, 20 ലക്ഷം രൂപയുടെ നഷ്ടം.

ചപ്പാരപ്പടവിലെ അടുക്കം ചുങ്കസ്ഥാനത്ത് പറശിനിക്കടവിലെ വിനയില്‍ വീട്ടില്‍ റിംജുവിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍തോട്ടത്തിനാണ് തീപിടിച്ചത്.

ഇവിടെ അഞ്ചര ഏക്കറില്‍ ടാപ്പുചെയ്തുകൊണ്ടിരിക്കുന്ന റബ്ബര്‍തോട്ടത്തിലെ 3 ഏക്കറോളം വരുന്ന സ്ഥലത്തെ 450 മരങ്ങളാണ് പൂര്‍ണമായും കത്തിനശിച്ചത്.

വിവരമറിഞ്ഞ് പെരിങ്ങോം അഗ്നിരക്ഷാനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഐ.ഷാജീവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിനീഷ്, സജിലാല്‍, ജയേഷ് കുമാര്‍, കെ.വി.ഗോവിന്ദന്‍, സോണിയ ബിജു എന്നിവര്‍ അഗ്‌നിശമന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.