രണ്ട് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ഭാരവാഹികളെ ആക്രമിച്ച സംഭവത്തില്‍ രണ്ട് മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍.

മൊയ്തീന് പള്ളിക്ക് സമീപത്തെ ആയിക്കാരകത്ത് നാസര്‍, ആടിക്കുംപാറയിലെ അനസ് എന്നിവരാണ് ഇന്നലെ രാത്രി അറസ്റ്റിലായത്.
കഴിഞ്ഞ ജൂലായ് 2 ന് രാത്രി വഖഫ് സ്വത്ത് സംരക്ഷണസമിതി നേതാക്കളായ കുറിയാലി സിദ്ദിക്ക്, ദില്‍ഷാദ് പാലക്കോടന്‍ എന്നിവരെ കാര്‍ തകര്‍ത്ത് ആക്രമിച്ചതെന്നാണ് കേസ്.
ഈ കേസില്‍ ഇനിയും പ്രതികളെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
