ഉദയംകണ്ടി മുത്തപ്പന്‍ മടപ്പുരയില്‍(കരിമ്പം)അരനൂറ്റാണ്ടിന് ശേഷം പുന:പ്രതിഷ്ഠാ തിരുവപ്പന മഹോത്സവം
കരിമ്പം: അരനൂറ്റാണ്ടിന് ശേഷം കരിമ്പം ഉദയംകണ്ടി ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ പുന: പ്രതിഷ്ഠാ തിരുവപ്പന മഹോല്‍സവം.
ഏപ്രില്‍ 9, 10, 11 തീയതികളിലാണ് മഹോല്‍സവം നടക്കുന്നതെന്ന് ആഘോഷകമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
9 ന് വൈകുന്നേരം 4നും 5 നും ഇടയില്‍ മടപ്പുര നിര്‍മ്മാണ ശില്‍പ്പികളില്‍ നിന്ന് മടപ്പര കയ്യേല്‍ക്കല്‍ ചടങ്ങ്.
വൈകുന്നേരം നാലിന് പുതിയകണ്ടം മുത്തപ്പന്‍ മടപ്പുരയില്‍ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കലവറനിറക്കല്‍ ഘോഷയാത്ര.
രാത്രി എഴിന് മടപ്പുര നിര്‍മ്മാണ ശില്‍പ്പികളെ ആദരിക്കലും തുടര്‍ന്ന് പ്രസാദ് മുള്ളൂല്‍ നയിക്കുന്ന കലാസന്ധ്യയും.
10 ന് രാവിലെ ആറിന് ഗണപതിഹോമവും ശുദ്ധികലശവും. 10.30 നും 11 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ പുന:പ്രതിഷ്ഠാകര്‍മ്മം.
തുടര്‍ന്ന് ഗുളികന്‍ ദൈവത്തിന്റെ പുന:പ്രതിഷ്ഠ.
വൈകുന്നേരം നാല് മണിക്ക് ദൈവത്തിന്റെ മലയിറക്കല്‍.
വൈകുന്നേരം ആറിന് സന്ധ്യവിളക്കോടുകൂടി സഹസ്രദീപ സമര്‍പ്പണം.
രാത്രി ഏഴിന് മുത്തപ്പന്‍ വെള്ളാട്ടം.
7.30 മുതല്‍ 9.30 വരെ അന്നദാനം, തുടര്‍ന്ന് ഗുളികന്‍ വെള്ളാട്ടം.
രാത്രി 11 ന് കളിക്കപ്പാട്ട്. 11.45 ന് അന്തിവേല, 12 ന് കലശം എഴുന്നള്ളത്ത്.
11 ന് പുലര്‍ച്ചെ 5.30 ന് തിരുവപ്പന മുത്തപ്പന്റെ തിരുപുറപ്പാട്.
രാവിലെ 9.30 ന് മുത്തപ്പന്റെ പള്ളിവേട്ട.
തുടര്‍ന്ന് ദൈവത്തെ മലകയറ്റല്‍ ചടങ്ങോടെ മഹോല്‍സവം സമാപിക്കും.
തുലാഭാരം, ചോറൂണ് എന്നീ വഴിപാടുകള്‍ക്ക് 8075811063, 8921569819 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
