കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ യു.ഡി.എഫ് ഇല്ല- പ്രചാരണവും നടക്കുന്നില്ല.

പിലാത്തറ: തെരഞ്ഞെടുപ്പ് അടുത്തിട്ടും യു.ഡി.എഫ് പ്രവര്‍ത്തനം താറുമാറായി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്.

കഴിഞ്ഞ 3 വര്‍ഷത്തോളമായി യോഗങ്ങളും സമരങ്ങളും നടക്കാതെ ഇവിടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

വനിത സര്‍വീസ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും
മുസ്ലിം ലീഗിന്റെ പഞ്ചായത്ത് മെമ്പര്‍മാരുടെ വാര്‍ഡുകളിലേക്ക് നിരവധി തവണ റോഡിനും മറ്റു ആവശ്യങ്ങള്‍ക്കും നിവേദനം നല്‍കിയിട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍എം.പി ഫണ്ട് അനുവദിക്കാത്തതുമാണ് യു.ഡി.എഫ് സംവിധാനം തകരാന്‍ കാരണമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

ഈ മേഖലയില്‍ എം പിയുടെ സാന്നിധ്യം ഇല്ലാത്തത് ചൂണ്ടികാണിച്ച് നേരത്തെ നിരവധി തവണ മുസ്ലിം ലീഗ് നേതാക്കള്‍ ജില്ലാ നേതൃത്വത്തിന്റെ മുമ്പാകെ പരാതിപ്പെട്ടിരുന്നു എന്നാല്‍ യാതൊരു പരിഹാരം ഉണ്ടായില്ല.

മുസ്ലിം ലീഗ് നേതൃത്വം കടുത്ത അമാര്‍ഷത്തിലായതോടെ അടുത്തകാലത്തായി യു.ഡി.എഫിന്റെ ഒരു സമരം പോലും പഞ്ചായത്തില്‍ നടന്നിട്ടില്ല.

കോണ്‍ഗ്രസ് സ്വന്തമായും സി എം പി, ലീഗ് എന്നിവര്‍ വേറിട്ടും സമര പരിപാടികള്‍ നടത്തിവരികയാണ്.

സോഷ്യല്‍ മീഡിയയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ശക്തമായ പ്രതിഷേധവും ചര്‍ച്ചയും നടത്തുുന്നുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സജീവമായ മുസ്ലിം ലീഗ് നേതാക്കളെ കൂട്ടി ചേര്‍ക്കാനോ പ്രചരണങ്ങള്‍ നടത്താനോ തയ്യാറായില്ല.

കടന്നപ്പള്ളി പഞ്ചായത്തിലെ മുസ്ലിംലീഗിന്റെയും പോഷക ഘടകങ്ങളുടെ സോഷ്യല്‍ മീഡിയ പ്രചരണങ്ങളും ഈ സമയം വരെ സജീവമായിട്ടില്ല.

പഞ്ചായത്തിലെ പ്രമുഖ കക്ഷിയായ മുസ്ലിംലീഗ് നിഷ്ടക്രിയമാവുന്നത് യുഡിഎഫ് വിജയത്തെ ബാധിക്കുമെന്നാണ് സാധാരണ പ്രവര്‍ത്തകര്‍ പറയുന്നത്.