സമാധാനപരമായ സമരങ്ങള്‍ക്കെതിരെ കേസ്-പോലീസിനെതിരെ യു.ഡി.എഫ്.
തളിപ്പറമ്പ്: സമാധാനപരമായ സമരങ്ങള്‍ക്കെതിരെ പോലീസ് കേസെടുക്കുന്നതില്‍പ്രതിഷേധം ശക്തമാകുന്നു.
കോട്ടയം ഗവ.മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫ് ഘടകകക്ഷികള്‍ ഒന്നിച്ചും വെവ്വേറെയും നടത്തുന്ന സമരങ്ങള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തുകൊണ്ടിരിക്കുന്നത്.
പോലീസുമായി പരമാവധി സഹകരിച്ചുകൊണ്ടുള്ള പ്രതിഷേധ സമരങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്.
ജൂണ്‍-5 ന് വൈകുന്നേരം നടത്താനിരുന്ന ദേശീയപാത ഉപരോധം ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് യൂത്ത്‌ലീഗ് രാവിലെ നടത്തിയത്.
ഇതില്‍ ആദ്യഘട്ടത്തില്‍ കേസെടുത്താതിരുന്ന പോലീസ് ഉന്നതനിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെയാണ് കേസെടുത്തത്.
അതുപോലെ ഇന്നലെ നടന്ന താലൂക്ക് ആശുപത്രി ധര്‍ണ്ണയില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസടുത്തിരിക്കയാണ്.
ധര്‍ണ്ണ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് കേട്ടുകേള്‍വിപോലും ഇല്ലാത്ത നടപടിയാണെന്ന് യുഡി.എഫ് പറയുന്നു.
സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കെതിരെ കേസെടുക്കുന്ന പോലീസ് നടപടി പ്രതിഷേധത്തെ തളര്‍ത്താനാണെങ്കില്‍ അത് നടക്കില്ലെന്നും പ്രതിഷേധങ്ങള്‍ ശക്തമാക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
