തളിപ്പറമ്പില്‍ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു.

 തളിപ്പറമ്പ് നഗരസഭയിലേക്ക് വിജയിച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാരെ പങ്കെടുപ്പിച്ച് പുതുവല്‍സര ദിനത്തില്‍ യു.ഡി.എഫ് തളിപ്പറമ്പില്‍ വിജയാരവം സംഘടിപ്പിച്ചു.

ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, അള്ളാംകുളം മഹമ്മൂദ്, യു.ഡി.എഫ് ചെയര്‍മാന്‍ പി.മുഹമ്മദ് ഇക്ബാല്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് എന്നിവര്‍ തുറന്ന ജീപ്പില്‍ സഞ്ചരിച്ച് പ്രവര്‍ത്തകരുടെ അഭിവാദ്യം ഏറ്റുവാങ്ങി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരായ പി.സി.നസീര്‍, കെ.മുഹമ്മദ് ബഷീര്‍, ഫൈസല്‍ ചെറുകുന്നോന്‍, പി.റഫീഖ്, പി.പി.ഇസ്മായില്‍, കെ.പി.ഖദീജ, രൂപേഷ് കുട്ടുവന്‍, സീമ വല്‍സന്‍, പി.വല്‍സല, ടി.ഇര്‍ഫാന, കെ.അനീഷ്‌കുമാര്‍, എം.നൗഷിദ, പി.റജില, കെ.വി.മുഹമ്മദ്കുഞ്ഞി, കെ.മുഹമ്മദ്ഫിയാസ് എന്നിവരോടൊപ്പം

രജനി രമാനന്ദ്, പി.ഗംഗാധരന്‍, കെ.രമേശന്‍, എം.എന്‍.പൂമംഗലം എന്നീ നേതാക്കളും അണിനിരന്നു.

സയ്യിദ്‌നഗറില്‍ നിന്നാരംഭിച്ച വിജയാരവം തളിപ്പറമ്പ് നഗത്തില്‍ സമാപിച്ചു.