ശ്രീകണ്ഠാപുരം നഗരസഭക്കെതിരെ എല്‍.ഡി.എഫ്. നുണപ്രചരണം-യു.ഡി.എഫ് പ്രതിഷേധ പൊതുയോഗം

ചെമ്പന്തൊട്ടി: ഒരു കോടി 46 ലക്ഷം പദ്ധതി വിഹിതം സര്‍ക്കാര്‍ വെട്ടികുറച്ചിട്ട് അത് ഭരണസമിതി ലാപ്സാക്കി എന്ന് നടത്തുന്ന
വ്യാജപ്രചരണം ഇനിയെങ്കിലും എല്‍.ഡി.എഫ് നിര്‍ത്തണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ഒ. മാധവന് മാസ്റ്റര്‍ ആവശ്യപ്പെട്ടു.
ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന നുണപ്രചരണങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.ഗംഗാധരന് . യു.ഡി.എഫ്. മുന്‍സിപ്പല്‍ കണ്‍വീനര്‍ റഷീദ് മാസ്റ്റര്‍, കേരളാ കോണ്‍ഗ്രസ് ജില്ലാ
കമ്മറ്റി മെബര്‍ കെ.ജെ. മത്തായി, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ.കെ.വി. ഫിലോമിന, വൈസ് ചെയര്മാന് കെ.ശിവദാസന്‍,
വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജോസഫിന ടീച്ചര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.പി. ചന്ദ്രാംഗദന്‍ മാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എം.പ്രകാശന്,
ജോണി പെരുമ്പള്ളില്‍, അപ്പു കണ്ണാവില്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.ജെ. ചാക്കോ കൊന്നയ്ക്കല്‍, കെ.വി.കുഞ്ഞിരാമന് മാസ്റ്റര്‍, ബേബിച്ചന് ചിറപ്പുറത്ത്, എം.വി.ഷീന. എന്നിവര്‍ പ്രസംഗിച്ചു.
