അവഗണന യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി-നില്‍പ്പ് സമരം നടത്തി.

പരിയാരം: കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫ് ജനപ്രതിനിധികളുടെ വാര്‍ഡിനെ അവഗണിക്കുന്നതിനെതിരെ മുന്ന് അംഗങ്ങള്‍ ഭരണ സമിതിയോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

2022-23 വാര്‍ഷിക പദ്ധതി നിര്‍ദ്ദേശത്തിലും, ഗ്രാമസഭയില്‍ മുന്‍ഗണന വന്നതും , മുന്‍ഗണന നിശ്ചയിച്ചതുമായ രണ്ട്, ആറ്, ഏഴ് വാര്‍ഡുകളിലെ റോഡ് പാടെ നിരാകരിച്ചതിനാലാണ്, ഭരണ സമിതി തീരുമാനത്തിന് വിയോജനകുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോക്ക് നടത്തിയത്.

ജനങ്ങള്‍ വര്‍ഷങ്ങളായ്ഏറെ ആവശ്യപ്പെടുന്ന കണ്ടോന്താര്‍ ചെറുവിച്ചേരി പാലം പൂരം കുളിക്കടവ് റോഡിന് അനുവദിച്ച മുന്ന് ലക്ഷം രൂപ എടുത്തു മാറ്റി അതിപ്രാധാന്യമില്ലാത്ത റോഡിനും , ആലക്കാട്‌ചൊവ്വേ രിക്കുന്ന് റോഡും രാഷ്ട്രീയ പ്രേരിതമായി ഫണ്ട് വകമാറ്റുന്ന തീരുമാനം വന്നപ്പോഴാണ്അംഗങ്ങള്‍ പ്രതിക്ഷേധിച്ചത്.

കൈതപ്രം കമ്പിപ്പാലം അറ്റകുറ്റ പണി നടത്താത്തതിലും പ്രതിക്ഷേധം ശക്തമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആലക്കാട് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിനും അനുമതി തരാത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രതിക്ഷേധം ശക്തമായ് ഉയര്‍ന്നിരുന്നു.

പ്രസിഡന്റിനോട് സംസാരിക്കവെ ഭരണകക്ഷി അംഗം ഭീഷണി സ്വരത്തില്‍ സംസാരിച്ചതിലും ഏറെ നേരം വാക്കേറ്റത്തിനിടയാക്കി.

യുഡിഎഫ് അംഗങ്ങളായ എന്‍.കെ.സുജിത്ത്, ജംഷീര്‍ ആലക്കാട്, ഷംസീറ അലി എന്നിവരാണ് ഭരണ സമിതി യോഗത്തില്‍ നിന്ന് പ്രതിക്ഷേധിച്ച് ഇറങ്ങിപ്പോയത്.

ഇറങ്ങിപ്പോയ അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി.