ഉല്ലാസിന് ജന്മനാട് വേദനയോടെ വിടനല്‍കി.
പറശിനിക്കടവ്: ഷില്ലോങ്ങില്‍ കഴിഞ്ഞ ദിവസം നിര്യാതനായ ആസാം റൈഫിള്‍സ് സുബേദാര്‍ കടമ്പേരിയിലെ പി.വി. ഉല്ലാസിന് ജന്മനാട് വേദനയോടെ വിട നല്കി.
ദേശീയപതാകയില്‍ പുതപ്പിച്ച മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ധര്‍മശാല നിഫ്റ്റിന് സമീപമുള്ള വീട്ടിലെത്തിച്ചത്.
വിവിധ രാഷ്ട്രീയസാംസ്കാരികപ്രവര്ത്തകരുള്പ്പെടെ നൂറുകണക്കിനാളുകള്‍ പ്രിയ ഭടനെ അവസാനമായി ഒരു നോക്ക് കാണാന്‍ തിങ്ങിക്കൂടി.
ജില്ലാ ഭരണകൂടത്തിന് വേണ്ടി തളിപ്പറമ്പ് ആര്.ഡി.ഒ. ഇ.പി. മേഴ്സി അന്ത്യാഞ്ജലിയര്‍പ്പിച്ചു.
വീട്ടിലും സംസ്കരിച്ച കടമ്പേരി പൊതുശ്മശാനത്തിലും വെച്ച് സൈനിക വ്യൂഹങ്ങള്‍ പൂര്‍ണ സൈനീക ബഹുമതിയര്‍പ്പിച്ചു.
വിവിധ സംഘടനകള്‍ക്ക് വേണ്ടിയും മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.
കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന് വേണ്ടി പി.ജനാര്ദനന് പുഷ്പചക്രമര്‍പ്പിച്ചു.
ജവാന്റെ ഭൗതീക ശരീരത്തില്‍ കെ.സുധാകരന് എം.പി.ക്ക് വേണ്ടി തിളപ്പറമ്പ ബ്ലോക്ക് കോണ്‍ഗ്രസ്
പ്രസിഡന്റ് എം.വി.രവീന്ദ്രനും ബ്ലോക്ക് സെക്രട്ടറി എ.എന്‍.ആന്തൂരാനും ചേര്‍ന്ന് റീത്ത സമര്‍പ്പിച്ചു.
ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിക്ക് വേണ്ടി വത്സന് കടമ്പേരിയും റീത്ത് സമര്‍പ്പിച്ചു.