സംസ്ഥാനപാതയില്‍ ഭീതിപരത്തി അജ്ഞാത ബക്കറ്റ്
തളിപ്പറമ്പ്: ഭീതിപരത്തി അജ്ഞാത ബക്കറ്റ്.
കരിമ്പംഫാമിലെ തൊഴിലാളികളാണ് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ലെ പതിനൊന്നാംവളവിലാണ് പുതിയ ബക്കറ്റ് പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മൂടി ഭദ്രമായി കെട്ടിവെച്ചിരിക്കുന്നത്.
പുതിയ ബക്കറ്റും കയറുമായതിനാല്‍ ഇത് നാട്ടുകാരില്‍ ഭീതി പരത്തിയിരിക്കയാണ്.
ബോംബാണെന്ന സംശയത്തില്‍ ആരും തുറന്നുനോക്കാന്‍ തയ്യാറായിട്ടില്ല. വിവരം തളിപ്പരമ്പ് പോലീസില്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ സംസ്ഥാനപാതയുടെ ഭാഗമായ വളവ് നിവര്‍ത്തി ഫാമിന്റെ സ്ഥലം ഏറ്റെടുത്ത് പുതിയ റോഡ് നിര്‍മ്മിച്ചിരിക്കയാണെങ്കിലും പഴയ റോഡ് ഇപ്പോഴും നിലനിര്‍ത്തിയത് കാടുമൂടികിടക്കുകയാണ്.
