കാര്യം സാധിക്കാന്‍ കയറില്‍ പിടിക്കണം-ഇത് തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ ശുചിമുറി

തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി കാര്യം സാധിക്കണമെങ്കില്‍ കയറില്‍ പിടിക്കണം.

താഴെ നിലയില്‍ ആര്‍.ഡി.ഒ ഓഫീസിന് തൊട്ടത്തുള്ള രണ്ട് ശുചിമുറികളില്‍ ഒന്നിന്റെ അവസ്ഥയാണിത്.

മാസങ്ങളായി വാതിലിന്റെ കുറ്റി തകര്‍ന്നതിനാല്‍ കാര്യം സാധിക്കാനായി കയറുന്നയാള്‍ കയറില്‍പിടിച്ച് വേണം അകത്തിരിക്കാന്‍.

സ്ത്രീകളും മറ്റും ഇതിന്റെ ബുദ്ധിമുട്ട് കാരണം മുകളിലെ നിലയിലുള്ള ശുചിമുറിയിലേക്കാണ് പോകുന്നത്.

കേവലം 50 രൂപക്ക് താഴെ വരുന്ന ഒരു കുറ്റി പിടിപ്പിക്കാന്‍ എന്താണ് തടസമെന്ന് വ്യക്തമല്ല.

എല്ലാം കാര്യക്ഷമായി നടത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന ആര്‍.ഡി.ഒയുടെ ഓഫീസിന് തൊട്ടടുത്ത് അവരുടെ മൂക്കിന്

താഴെയാണ് കയറില്‍ പിടിച്ച് കാര്യം സാധിക്കേണ്ട ഈ ശുചിമുറിയെന്നതാണ് ഏറെ വിചിത്രമായ കാര്യം.

സജീലമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് സംഘടനകളില്‍ ഏതെങ്കിലുമൊന്ന് വിചാരിച്ചാല്‍ തന്നെ ഇത്

ശരിയാക്കാമെന്നിരിക്കെ, കയറില്‍ പിടുത്തം തുടര്‍ന്നുകൊണ്ടിരിക്കുന്നു.