തടവുകാരനായ മോഷ്ടാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

പരിയാരം: മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കെത്തിയ തടവുകാരനായ മോഷ്ടാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ചട്ടഞ്ചാല്‍ തെക്കില്‍ പോഡൂര്‍ മഠത്തെ അബ്ദുള്‍ ഖാദറിന്റെ മകന്‍ മാങ്ങാട് വീട്ടില്‍ മുഹമ്മദ് നവാസ് (36) ഏഴാം നിലയിലെ വാര്‍ഡില്‍ ചികില്‍സയിലിരിക്കെ രാവിലെ ശുചിമുറിയില്‍ പോയപ്പോള്‍ രാവിലെ എട്ടോടെ ഞരമ്പ് മുറിച്ചത്.

ഇയാളെ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു.

നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ 12 ന് രാത്രി മെഡിക്കല്‍ കോലേജില്‍ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ചികില്‍സക്കിടെ ഇയാള്‍ രക്ഷപ്പെട്ടിരുന്നു.

അന്ന് രാത്രി പത്തോടെ മഡിയനില്‍ നിന്ന് പോലീസ് പിടിയിലായ ഇയാള്‍ ജയിലില്‍ കഴിയുകയായിരുന്നു.

അപ്‌സമാരം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കാണ് ചികില്‍സക്കെത്തിയത്.