തളിപ്പറമ്പ് വഖഫ് ഷംസുദ്ദിന്‍ പാലക്കുന്ന് നാളെ ചാര്‍ജ് എടുക്കും.
തളിപ്പറമ്പ്: തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വഖഫ് ജുഡീഷ്യല്‍ കമ്മിറ്റി സ്വീകരിച്ച നടപടിയുടെ ഭാഗമായി ജുമാഅത് പള്ളി ട്രസ്റ്റ്
കമ്മിറ്റിയെയും വഖഫ് എക്‌സികുട്ടീവ് ഓഫീസറെയും പിരിച്ചുവിട്ട് ഇന്ററിം മുതവല്ലിയായി കരിവെള്ളൂര്‍ പാലക്കുന്ന് സ്വദേശിയും റിട്ടയേഡ് രജിസ്ട്രാറുമായ കെ.ഷംസുദ്ദിന്‍ ഡിസംബര്‍-12 ന് നാളെ രാവിലെ ചാര്‍ജെടുക്കും.
ജുമാഅത്ത് പള്ളിയുടെയും സീതിസാഹിബ് സ്‌കൂളിന്റെയും റോയല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെയും ചുമതലകളുള്‍പ്പെടെയാണ് ഷംസുദ്ദിന് നല്‍കിയിരിക്കുന്നത്.
നൂറുകണക്കിന് ഏക്കര്‍ ഭൂമിയും മത്സ്യ-മാംസ മാര്‍ക്കറ്റുമുള്‍പ്പെടെ നിരവധി സ്വത്തുക്കള്‍ ഉള്ള ജുമാഅത്ത് പള്ളിയുടെ കാലങ്ങളായുള്ള പരിപാലന കമ്മിറ്റിയുടെ കെടുകാര്യസ്ഥതയും അഴിമതിയും ചൂണ്ടിക്കാണിച്ചാണ് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍ സി. അബ്ദുള്‍കരീമും സെക്രട്ടറി കെ.പി.എം റിയാസുദ്ദീനും പരാതി നല്‍കിയത്.
ആറു മാസത്തേക്കാണ് ഷംസുദ്ധീന് ചാര്‍ജ് നല്‍കിയിട്ടുള്ളത്. ഇതിനിടയില്‍ വഖഫ് ബോര്‍ഡ് ഒരു റിട്ടേര്‍ണിംഗ് ഓഫീസറെ നിയമിക്കുമെന്നും മുതവല്ലിയും റിട്ടേര്‍ണിംഗ് ഓഫീസറും കൂടി തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതി്ക്ക് ചുമതല നല്‍കണമെന്നുമാണ് ഉത്തരവിലുള്ളത്.