വഖഫ് ഭൂമി സി.പി.എമ്മിന്റേത് ഇരട്ടത്താപ്പ് കല്ലിങ്കീല്‍.

തളിപ്പറമ്പ്: വഖഫ്ഭൂമി പ്രശ്‌നത്തില്‍ സി.പി.എം സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

സി.പി.എം രൂപീകരിച്ച വഖഫ് സ്വത്ത് സംരക്ഷണസമിതിയാണ് എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദി.

അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുപിടിക്കാന്‍ എന്ന വ്യാജേന വര്‍ഷങ്ങളായി നിയമാനുസൃതം കൈവശംവെച്ച് അനുഭവിച്ചുവരുന്ന ഭൂമി ഒഴിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അതിസാഹസമാണ്.

വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കയാണ്.

നോട്ടീസ് ലഭിച്ചവരെ സംരക്ഷിക്കുമെന്ന സി.പി.എം നയം ഇരട്ടത്താപ്പാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.