വായാട്ടുപറമ്പ്: ഭവനമില്ലാത്ത പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമ്പോള്‍ നമ്മള്‍ സ്വര്‍ഗ്ഗത്തില്‍ ഭവനം പണിയുകയാണ് ചെയ്യുന്നതെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി.
ഈ ഭൂമിയില്‍ നമ്മള്‍ ഉണ്ടാക്കുന്ന ഭൗതിക നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി പങ്കുവെക്കേണ്ടതാണെന്ന് മറന്നുപോകരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന ഇടവക സമൂഹം പാവങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ കല്ലുകള്‍ വെഞ്ചരിച്ചു നല്‍കുന്ന ചടങ്ങ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടനുബന്ധിച്ച് നിര്‍മ്മാണം ആരംഭിച്ച മൂന്നു വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം ഫൊറോന വികാരി റവ. ഡോ.തോമസ് തെങ്ങുംപള്ളി നിര്‍വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ.എബിന്‍ വഴക്കുഴ, മാത്യു പുത്തന്‍പുര, ജയ്‌സണ്‍ അട്ടാറിമോക്കല്‍, ബേബി വളയത്ത്, ഡി.പി.ജോസ്, ജോസ് കുന്നേല്‍, തോമസ് ഇടമറ്റം, സെബാസ്റ്റ്യന്‍ പറമ്പില്‍, റെസ്റ്റിന്‍ ചെറിയ മുക്കട,
ഡിക്കന്‍ ജിബിന്‍ ആനിതോട്ടം, ലൂക്കോസ് പുല്ലന്‍കുന്നേല്‍, സണ്ണി മാനാടിയില്‍, ജോഷി തെക്കേ കൊട്ടാരം, ടോമി വെട്ടംതടം, സിസ്റ്റര്‍ ബെറ്റി എസ്.എച്ച്, സാം കടിയന്‍കുന്നേല്‍, ജോണ്‍സണ്‍ മേനോനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി