വെള്ളാലത്ത് ശിവക്ഷേത്രം: ശിവരാത്രി ആഘോഷം 6 മുതല്‍ 9 വരെ.

പിലാത്തറ:കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം ശിവരാത്രി ആഘോഷം ആറ്, ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിലായി നടക്കും.

ബുധനാഴ്ച്ച വൈകുന്നേരം അഞ്ചിന് കടന്നപ്പള്ളി ഈസ്റ്റ് എല്‍.പി. സ്‌കൂള്‍ പരിസരത്ത് നിന്നും ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര നടക്കും.

തുടര്‍ന്ന് കുഞ്ഞിമംഗലം ശിവരഞ്ജിനി ഭജന്‍സ് അവതരിപ്പിക്കുന്ന ഭജനാമൃതം, കുഞ്ഞിമംഗലം മാന്യമംഗലം വേട്ടക്കൊരുമകന്‍ സോമേശ്വരി ക്ഷേത്രപരിപാലന സംഘം അവതരിപ്പിക്കുന്ന കോല്‍ക്കളി, പ്രബന്ധ ചൂഡാമണി പൊതിയില്‍ നാരായണ ചാക്യാര്‍ പാലക്കാട് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് ഇവ നടക്കും.

വ്യാഴം ഉച്ചക്ക് ഒന്നു മുതല്‍ പ്രസാദ ഊട്ട് 6.30 ദീപാരാധന, തുടര്‍ന്ന് തിരുവത്താഴത്തിന് അരി അളക്കല്‍, മെഗാ തിരുവാതിര, 7.30 ന് ശിവതാണ്ഡവം നൃത്ത അവതരണം, എട്ടിന് ആലപ്പുഴ ഭരത് കമ്മ്യൂണിക്കേഷന്റെ വീട്ടമ്മ നാടകം ഇവ ഉണ്ടാവും.

ശിവരാത്രി ദിവസമായ വെള്ളിയാഴ്ച്ച രാവിലെ മുതല്‍ ക്ഷേത്രാചാര്യന്‍ നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജാകര്‍മ്മങ്ങള്‍ ഉണ്ടാവും.

രാവിലെ 11-ന് തുലാഭാരം, ഉച്ചക്ക് ഒന്നിന് പ്രസാദ ഊട്ട്, വൈകീട്ട് 4.30ന് ശ്രീഭൂതബലി, 5.30 തിടമ്പ് നൃത്തം.

6.30ന് അകത്തെഴുന്നള്ളിപ്പ് ഇവ ഉണ്ടാവും. രാത്രി 7.30 ന് ശിവപൂജ, തുടര്‍ന്ന് കൈകൊട്ടിക്കളി, രാത്രി എട്ടിന് സര്‍ഗ്ഗ സന്ധ്യ, 1130 തായമ്പക ഇവ ഉണ്ടാവും.

ശനിയാഴ്ച്ച പുലര്‍ച്ചെ നാലിന് അരയാല്‍ത്തറക്ക് നൃത്തം, അഞ്ചിന് അകത്തെഴുന്നള്ളിപ്പോടെ ഉത്സവാഘോഷം സമാപിക്കും.