വെള്ളാലത്ത് ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം നാളെ തുടങ്ങും
കടന്നപ്പള്ളി: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന് വ്യാഴാഴ്ച തുടക്കമാവും.
വൈകുന്നേരം നാലിന് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കലവറ ഘോഷയാത്ര നടക്കും.
രാത്രി എട്ടിന് സുധീര്‍ മാടക്കത്തും സംഘവും അവതരിപ്പിക്കുന്ന മാജിക് സിന്‍സില അരങ്ങേറും.
വെള്ളിയാഴ്ച ഉച്ചക്ക് അന്നദാനം, വൈകുന്നേരം 6.30ന് തിരുവത്താഴത്തിന് അരി അളക്കല്‍, തുടര്‍ന്ന് ഭജന. രാത്രി എട്ടിന് എം.എം.ജയചന്ദ്ര വാര്യര്‍ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണവും തുടര്‍ന്ന് തിരുവാതിര, കൈകൊട്ടിക്കളി നൃത്തസന്ധ്യ ഇവ അരങ്ങേറും.
ശിവരാത്രി ദിവസമായ ശനിയാഴ്ച രാവിലെ മുതല്‍ തന്ത്രി നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും.
11 മുതല്‍ തുലാഭാരം ഉച്ചക്ക് പ്രസാദ ഊട്ട് ഇവ ഉണ്ടാവും.
വൈകുന്നേരം നാലിന് ശ്രീഭൂതബലിയും തുടര്‍ന്ന് തിടമ്പുനൃത്തവും ഉണ്ടാവും.
രാത്രി എട്ടിന് കണ്ണൂര്‍ സിംഫണി ഓര്‍ക്കസ്ട്രയുടെ ഗാനമേളയും തുടര്‍ന്ന് തായമ്പകയും ഉണ്ടാവും.
ഞായറാഴ്ച പുലര്‍ച്ചെ നാലിന് അരയാല്‍ തറക്ക് നൃത്തം ഉണ്ടാവും. അഞ്ചിന് അകത്തെഴുന്നള്ളിപ്പോടെ ഉത്സവാഘോഷത്തിന് സമാപനവും.