വെള്ളൂര്‍ സൂപ്പര്‍മാര്‍ക്കറ്റ് കവര്‍ച്ച ഒരാള്‍കൂടി പിടിയില്‍-

പയ്യന്നൂര്‍: വെള്ളൂര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ച മൂന്നാം പ്രതിയും പിടിയില്‍ കാസര്‍ഗോഡ് ആലംപാടിയിലെ മൊയ്തീന്‍ തവ്‌സീഫ്(27)നെയാണ് പയ്യന്നൂര്‍ എസ് ഐ പി.യദുകൃഷ്ണനും സംഘവും ആലംപാടി ബാഫക്കി തങ്ങള്‍ നഗറിലെ വീട്ടില്‍ നിന്നും പിടികൂടിയത്.

കഴിഞ്ഞ ജനുവരി ഒന്നിന് രാത്രിയാണ് വെള്ളൂരിലെ ജെംസ് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തി തുറന്ന് കവര്‍ ച്ച നടത്തിയത് കമ്പ്യൂട്ടര്‍ ലാപ്‌ടോപ്പ് തുടങ്ങി 70000 രൂപയോളം വില വരുന്ന സാധനങ്ങളായിരുന്നു മൊയ്തീന്‍ തവ്‌സീഫും രണ്ട് കൂട്ടാളികളും അന്ന് കവര്‍ച്ച നടത്തിയിരുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് കൂട്ടാളികളും കുപ്രസിദ്ധ മോഷ്ടാക്കളുമായ നൗഷാദ് (49), അമീര്‍അലി (22) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.