ചിറവക്കിലെ ഓട്ടോപാര്‍ക്കിംഗ്: വ്യാപാരി നേതാക്കള്‍ സ്ഥലത്തെത്തി.
തളിപ്പറമ്പ്: ചിറവക്ക് ജംഗ്ഷനിലെ അനധികൃത ഓട്ടോപാര്ക്കിങ്ങിനെതിരെ പ്രതിഷേധം ശക്തമാവുന്നു.
തിരക്കേറിയ ചിറവക്ക് ജംഗ്ഷനില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്കിംഗില്‍ മാറ്റംവരുത്തിയതോടെ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും കാല്‍നടക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായിരുന്നു.
കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എസ്.റിയാസ്, ജന.സെക്രട്ടെറി വി.താജുദ്ദീന് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഇവിടെയുള്ള സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനോ വ്യാപാര സ്ഥാപനങ്ങളിലേക്ക് സുഗമമായി എത്തുന്നതിനോ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍.
നേരത്തെ തളിപ്പറമ്പ് ഭാഗത്തേക്ക് നിര്‍ത്തിയായിരുന്നു പാര്‍ക്കിംഗ് എങ്കില്‍ ഇപ്പോള്‍ പയ്യന്നൂര്‍ ഭാഗത്തേക്കാക്കിയാണ് പാര്‍ക്കിംഗ്.
കൂടുതല്‍ ഓട്ടോകള്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പാര്‍ക്കിംഗ് രീതി മാറ്റിയത്.
അശാസ്ത്രീയമായ ഓട്ടോപാര്ക്കിംഗിനെതിരെ പ്രതിഷേധം ശക്തമായിരിക്കയാണ്.
കഴിഞ്ഞ ദിവസം ഇവിടെ ഒരു പെണ്‍കുട്ടി ഇരുചക്രവാഹനം പാര്‍ക്ക് ചെയ്തത് കടുത്ത വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു.
ഈ ഭാഗത്തെ പാര്‍ക്കിംഗ് ജനസൗഹൃദമായ രീതിയില്‍ പുന:സംവിധാനം ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം.