വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനം, സംഘാടകസമിതി രൂപീകരിച്ചു.
പിലാത്തറ: വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി പിലാത്തറയില്‍ നിര്‍മ്മിച്ച ബഹുനില ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന സംഘാടക സമിതി യോഗം പിലാത്തറ വ്യാപാരി മന്ദിരത്തില്‍ നടന്നു.
വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ല പ്രസിഡന്റ് പി. വിജയന്‍ യോഗം ഉദ്ഘാടനം ചെയ്തു.
മൂലക്കാരന്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, കെ.കെ.സഹദേവന്‍, കെ.സി.തമ്പാന്‍, വി.രമേശന്‍, യു.രാമചന്ദ്രന്‍, കെ.വി.ഉണ്ണികൃഷ്ണ വാര്യര്‍, മുസ്തഫ കടന്നപ്പള്ളി, എം.വി.രാജീവന്‍, കെ.വി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
501 അംഗ ജനറല്‍ കമ്മറ്റിയെയും 69 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും യോഗം തിരഞ്ഞെടുത്തു.
എം.വിജിന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ. ടി.വി.രാജേഷ്, എം.പി. ഉണ്ണികൃഷ്ണന്‍, കെ.കെ.സഹദേവന്‍, വി.വിനോദ്, പി. വിജയന്‍, കെ.പങ്കജവല്ലി എന്നിവര്‍ രക്ഷാധികാരികളായും
സംഘാടകസമിതി ചെയര്‍മാനായി എം. ശ്രീധരനെയും കണ്‍വീനറായി കെ.സി. രഘുനാഥനെയും തിരഞ്ഞെടുത്തു.
കെ. സി.രഘുനാഥ് സ്വാഗതവും സി.രാജീവന്‍ നന്ദിയും പറഞ്ഞു.