വിക്രാനന്തപുരം കളിയാട്ടം നാളെ (ഏപ്രില്‍-23 )മുതല്‍ 27 വരെ-
തളിപ്പറമ്പ്: തൃച്ചംബരം ശ്രീ വിക്രാനന്തപുരം ക്ഷേത്രം കളിയാട്ട മഹോല്‍സവം നാളെ ആരംഭിക്കും, (ഏപ്രില്‍-23) ശനിയാഴ്ച്ച ഏപ്രില്‍ 27 ന് കളിയാട്ടം സമാപിക്കും.

നാളെ 23 ന് ക്ഷേത്രം തന്ത്രി ഇരുവേശി പുടയൂര്‍ ഹരിജയന്തന്‍ നമ്പൂതിരിയുടെ കാകര്‍മ്മികത്വത്തില്‍ മേല്‍ശാന്തി മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ പശുദാന പുണ്യാഹം, ഗണപതിഹോമം, നവകം, പഞ്ചഗവ്യം, ഉച്ചപൂജ എന്നിവയോടെ കളിയാട്ടത്തിന് ആരംഭം കുറിക്കും.
24 ന് രാവിലെ മാടായിക്കാവിന്‍ നിന്നും ദീപം എഴുന്നള്ളിപ്പ്. വൈകുന്നേരം നാലിനേ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം കിഴക്കേനടയില്‍ നിന്നും കലവറനിറക്കല്‍ ഘോഷയാത്ര.
വൈകുന്നേരം 6.30 നും രാത്രി എട്ടിനുമിടയില്‍ തിരുവത്താഴത്തിന് അരിയളക്കലും ഭഗവതിയമ്മയുടെ തോറ്റവും.
25 ന് വൈകുന്നേരം വിവിധ തെയ്യങ്ങളുടെ തോറ്റങ്ങള്‍, രാത്രി 9 ന് പൂതാടി മലകിടാരന്‍, നായനാര്‍ കൈക്കോളന്‍, ഊര്‍പ്പഴശി വേട്ടക്കൊരുമകന്‍ തെയ്യങ്ങളുടെ പുറപ്പാട്.
26 ന് ഉച്ചക്ക് ഭഗവതിയമ്മയുടെ തോറ്റം. വൈകുന്നേരം അഞ്ചിന് മേലേരികൂട്ടല്‍ ചടങ്ങ്, രാത്രി 12 ന് കരിമരുന്ന് പ്രയോഗവും തുടര്‍ന്ന് വടക്കത്തി ഭഗവതി, ഊര്‍പ്പഴശി വേട്ടക്കൊരുമകന്‍, ഭൂതത്താന്‍മാര്‍ തെയ്യങ്ങളുടെ പുറപ്പാട്.
27 ന് പുലര്‍ച്ചെ 5 ന് ചാമുണ്ഡിതിറയുടെ അഗ്നിപ്രവേശം, ഭഗവതി, ക്ഷേത്രപാലന്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ പുറപ്പാട്. വൈകുന്നേരം 3 ന് വിഷ്ണുമൂര്‍ത്തിയുടെ പാരണയോടെ കളിയാട്ടം സമാപിക്കും. ഏപ്രില്‍ 26 ന് രാത്രിയിലും 27 ന് ഉച്ചക്കും മഹാഅന്നദാനവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
