മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നരെ ഒറ്റക്കെട്ടായി നേരിടണം:വിസ്ഡം
തളിപറമ്പ്: മതനിരപേക്ഷ കേരളത്തിലെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതിനു വേണ്ടി മതങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പരത്തുവാന്‍ ഉള്ള ശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് വിസ്ഡം തളിപ്പറമ്പില്‍ സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമം ആവശ്യപ്പെട്ടു.
മുസ്ലിം സ്വത്വബോധത്തെ ആക്രമിക്കാനും അപമാനിക്കാനും ഉള്ള ചില രാഷ്ട്രീയ ശക്തികളുടെ നീക്കങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം. സമുദായത്തിന് അര്‍ഹമായ ലഭിക്കേണ്ട അവകാശങ്ങളെ ബോധപൂര്‍വ്വം നിഷേധിക്കുന്ന പ്രവര്‍ത്തനങ്ങള്‍
ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നീതീകരിക്കാനാവില്ല.
രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ക്ക് മറയാക്കി നാര്‍ക്കോട്ടിക് ജിഹാദ്, ഹലാല്‍ വിവാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് ഭരണാധികാരികള്‍ ഗൗരവമായി കാണേണ്ടതുണ്ട്.
സമൂഹത്തിന് യാതൊരു ഗുണവുമില്ലാത്ത ഇത്തരം ചര്‍ച്ചകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തള്ളിക്കളയുവാന്‍ മുന്നോട്ടുവരണം.
വെറുപ്പിനെതിരെ സൗഹൃദകേരളം എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ച ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മാനവസൗഹൃദ സംഗമം വിസ്ഡം ജില്ല പ്രസിഡന്റ് അബ്ദുന്നാസര്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു.
വിസ്ഡം ജില്ല ജോ. സെക്രട്ടറി അബൂബക്കര്‍ മുട്ടം അദ്ധ്യക്ഷത വഹിച്ചു. സി.പി സലീം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം കൃഷ്ണന്‍, തളിപ്പറമ്പ ബ്രാഹ്മണ സമൂഹമഠം സെക്രട്ടറി വിജയ് നീലകണ്ഠന്‍, നഗരസഭ കൗണ്‍സിലര്‍ പി.പി മുഹമ്മദ് നിസാര്‍, സലഫി മസ്ജിദ് ഖതീബ് ശരീഫ് കാര എന്നിവര്‍ സംസാരിച്ചു.