കണ്ണൂര് ഗവ.മെഡിക്കല് കോളേജില് സന്ദര്ശക പാസ് ഏര്പെടുത്തി
പരിയാരം: കണ്ണൂര് ഗവ. മെഡിക്കല് കോളേജ് ആശുപത്രിയില് സന്ദര്ശകര്ക്ക് ഡിസംബര് ഒന്ന് മുതല് സന്ദര്ശക പാസ് നിലവില് വന്നു.

സംസ്ഥാനത്തെ മറ്റ് ഗവ. മെഡിക്കല് കോളേജുകളിലെ പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്റെ മേല്നോട്ടം.
ഉച്ചക്ക് 1 മണി മുതല് 4 മണിവരെ സന്ദര്ശനപാസ് ലഭ്യമാണ്.
അത്യാഹിത വിഭാഗം, ഐ.സി.യു., ഓപ്പറേഷന് തിയേറ്റര്, ലേബര് റൂം, കാര്ഡിയോളജി എന്നിവിടങ്ങളിലൊഴികെയാണ് സന്ദര്ശക പാസ് മുഖാന്തിരം പ്രവേശനം അനുവദിച്ചിട്ടുള്ളത്.
വൈകുന്നേരം 4 മണി മുതല് 6 മണി വരെ പാസ് ഇല്ലാതെയും സന്ദര്ശനം അനുവദിക്കുന്നതാണ്.
