മാനവ മഹാക്ഷേത്രം കവിത ബ്രഹ്‌മവിഹാരി സ്വാമിജിക്ക് സമര്‍പ്പിച്ച് വി.ടി.വി.ദാമോദരന്‍.
അബുദാബി: കവിയും സാമൂഹിക പ്രവര്‍ത്തകനുമായ വി.ടി.വി.ദാമോദരന്‍ അറബ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി അബുദാബി പോലീസ് മാഗസിന്‍ 999 ല്‍ പ്രസിദ്ധീകൃതമായ അബുദാബി ബാപ്‌സ് മന്ദിറിനെ കുറിച്ചുള്ള മാനവ മഹാ ക്ഷേത്രം എന്ന കവിത ക്ഷേത്രത്തിന്റെ പ്രധാനിയും ബാപ്‌സ് ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര കോര്‍ഡിനേറ്ററുമായ ഹിസ് ഹോളിനസ് ബ്രഹ്‌മവിഹാരി സ്വാമിജിക്ക് സമര്‍പ്പിച്ചു.
സ്വാമിജിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചു കൊണ്ട് സംഘടിപ്പിച്ച ചടങ്ങില്‍ കവിയും, ഫുജൈറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ ഹിസ് എക്സലന്‍സി ഡോ.ഖാലിദ് അല്‍ ദന്‍ഹാനി, ഇന്ത്യ സോഷ്യല്‍ സെന്റര്‍ ട്രഷറര്‍ ദിനേഷ് പൊതുവാള്‍, അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറി എം.യു.ഇര്‍ഷാദ്, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് പി.ഹമദ് അലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
യു.എ.ഇയുടെ രാഷ്ട്രപിതാവ് മഹാനായ ഷെയ്ഖ് സായിദിന്റെ സഹിഷ്ണുതയും ദീര്‍ഘവീക്ഷണവും അദ്ദേഹത്തിനെ പിന്‍ഗാമികളും ജനതയും ഇന്നും പിന്തുടര്‍ന്ന് വരുന്ന ഉദാത്തമായ ആതിഥേയത്വവും മാനവികതയും ഐക്യ എമിരേറ്റസിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ഡസനോളം കവിതയുടെ രചയിതാവാണ് പ്രവാസി മലയാളിയായ വി.ടി.വി.ദാമോദരന്‍.
പ്രമുഖ ഗാന്ധിയനായ വി ടി വി അബുദാബി ഗാന്ധി സാഹിത്യ വേദി സ്ഥാപകനും പ്രസിഡന്റുമാണ്. യു എ യില്‍ ഇദംപ്രദമായി അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ വി ടി വി അബുദാബിയിലെ ഇന്ത്യന്‍ എംബസ്സിയില്‍ പയ്യന്നൂരില്‍ നിര്‍മ്മിച്ച പ്രശസ്തമായ ചര്‍ക്കയും നൂലും സ്ഥാപിച്ചതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്.
യു എ യിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ മൂന്നു പതിറ്റാണ്ടു കാലമായി നിറ സാന്നിധ്യമായി നില്‍ക്കുന്ന വി ടി വി കേരള ഗവണ്മെന്റിന്റെ ഫോക്ലോര്‍ അവാര്‍ഡ് നേടിയ പ്രവാസി മലയാളി കൂടിയാണ്.
ജീവകാരുണ്ണ്യപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ വി ടി വി യുടേതായി സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ ധാരാളം ലേഖനങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. ലിറ്റററി റൈറ്റെര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി 2021 ല്‍ യു.എ. ഇ. ഗവണ്മെന്റ് വിടിവിക്ക് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിട്ടുണ്ട്.