ചാച്ചാജി വാര്‍ഡിന്റെ ഉദ്ഘാടന ശിലാഫലകത്തില്‍ നിന്നും കെ.കേളപ്പന്റെ പേര് ചുരണ്ടിമാറ്റി.
പരിയാരം: ചാച്ചാജി വാര്‍ഡിന്റെ ഉദ്ഘാടന ശിലാഫലകത്തില്‍ നിന്നും കെ.കേളപ്പന്റെ പേര് ചുരണ്ടിമാറ്റി.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ പഴയ ചാച്ചാജി വാര്‍ഡ് ഉദ്ഘാടനത്തിന്റെ ഭാഗമായി കെ.കേളപ്പന്റെ പേരെഴുതിയ ശിലാഫലകത്തില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ പേര് മായ്ച്ചുകളഞ്ഞത്.
കെട്ടിട നിര്‍മ്മാണം വിവാദമായ ശേഷമാണ് ഫലകത്തിലെ അക്ഷരങ്ങള്‍ ചുരണ്ടിമാറ്റിയത്.
കറുത്ത അക്ഷരത്തില്‍ വളരെ വ്യക്തമായി കാണപ്പെട്ടിരുന്ന കേളപ്പന്റെ പേര് ചുരണ്ടിയതായി വ്യക്തമാരുന്നുമുണ്ട്.
ടി.ബി.സാനിട്ടോറിയത്തില്‍ 50 കുട്ടികള്‍ക്ക് കിടക്കാനുള്ള വാര്‍ഡും അവരുടെ അമ്മമാര്‍ക്ക് വിശ്രമിക്കാനായി വാര്‍ഡിന് പുറത്ത് പ്രത്യേക കെട്ടിടവുമാണ് കേളപ്പജി നിര്‍മ്മിച്ച് സാനിട്ടോറിയത്തിന് സംഭാവന നല്‍കിയത്.
കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പിരിവുനടത്തിയും സ്വന്തം വസ്തുവകകള്‍ വില്‍പ്പന നടത്തിയുമാണ് ഇതിനായി കേളപ്പജി തുക കണ്ടെത്തിയത്.
ശിലാഫലകം ഈയടുത്ത ദിവസങ്ങളിലാണ് ചുരണ്ടി മാറ്റിയതെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
64 വര്‍ഷം കഴിഞ്ഞിട്ടും ചോര്‍ച്ചപോലുമില്ലാത്ത കെട്ടിടം കേളപ്പജിയുടെ സ്മാരകമായി സംരക്ഷിക്കണമെന്നും ശിലാഫലകത്തിലെ ചുരണ്ടിമാറ്റിയ അക്ഷരങ്ങള്‍ പുന:സ്ഥാപിക്കണെമെന്നുമുള്ള ആവശ്യം ശക്തമാവുന്നുണ്ട്.