വ്യാപാരശബ്ദം മാസിക തളിപ്പറമ്പ് യൂണിറ്റ്തല പ്രകാശനം നടന്നു.

തളിപ്പറമ്പ്: വ്യാപാരശബ്ദം മാസികയുടെ തളിപ്പറമ്പ് യൂണിറ്റ്തല പ്രകാശനം നടന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികളുടെ വിഷയങ്ങള്‍, സര്‍ക്കാറിന്റെ ഉത്തരവുകള്‍ മറ്റു വ്യാപാരസംബന്ധ നിയമങ്ങളും യൂണിറ്റ് ജില്ലാ വാര്‍ത്തകളും അറിയുന്നതിന് വേണ്ടി പുറത്തിറക്കിയ മാസികയുടെ പ്രകാശനം യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് നിര്‍വ്വഹിച്ചു.

സീനിയര്‍ വൈസ് പ്രസിഡന്റ് മുസ്തഫ അല്‍ഫ ഏറ്റുവാങ്ങി.

ഇന്നലെ നടന്ന പ്രവര്‍ത്തക സമിതിയില്‍ തളിപ്പറമ്പിലെ മുഴുവന്‍ മെമ്പര്‍മാരെയും വ്യാപാര ശബ്ദം മാസിക വരിക്കാരായി ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു.

എല്ലാവരും ഇതുമായി സഹകരിക്കുകയും വരിക്കാരായി മാറുകയും ചെയ്യണമെന്ന് കെ.എസ്.റിയാസ് അറിയിച്ചു.

ഒരു വര്‍ഷത്തേക്ക് 350 രൂപയാണ് വരിസംഖ്യാനിരക്ക്.

രജിസ്‌ട്രേഷന് വിളിക്കേണ്ട നമ്പര്‍ 

9744821245.