പിലാത്തറയില്‍ കേരള വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് വ്യാപാരോത്സവം-2025 ആഗസ്റ്റ്-19 മുതല്‍ സപ്തംബര്‍ 30 വരെ

പിലാത്തറ: വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി ഈ ഓണക്കാലത്ത് വ്യാപാരോത്സവം 2025 സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ.സി. രഘുനാഥ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

പൊതുവേ വ്യാപാരമേഖല മാന്ദ്യം അനുഭവപ്പെടുന്ന ഈ സാഹചര്യ ത്തില്‍ ഉണര്‍വും ഉന്മേഷവും ഉണ്ടാക്കുന്ന തോടൊപ്പം ഉപഭോക്താ ക്കള്‍ക്ക് പരമാവധി വിലകുറച്ചു കൊണ്ട് എല്ലാം സാധനങ്ങളും ലഭ്യമാ ക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്.

അനാദി സാധനങ്ങള്‍, പച്ചക്കറി, ഫ്രൂട്ട്‌സ്, ഹോട്ടല്‍, മത്സ്യം, മാംസം, ടെക്‌സസ് റ്റൈല്‍സ്,സ്റ്റേഷനറി, ഫര്‍ണിച്ചര്‍, മൊബൈല്‍, സ്വര്‍ണാഭരണങ്ങള്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, സാനിറ്ററി, ടൈല്‍സ്, ഹോം അപ്ലയന്‍സസ്, ബേക്കറി, ഗ്ലാസ്, ഹാര്‍ഡ്വെയര്‍, കമ്പി, സിമന്റ്, ഹോളോബ്രിക്‌സ് തുടങ്ങി ഉപ്പുതൊട്ട് കര്‍പ്പൂരം വരെ നിങ്ങള്‍ വാങ്ങുന്ന എല്ലാ സാധനങ്ങളും വില കുറച്ച് ലഭിക്കുവാനും സര്‍വീസ് മേഖലയെ കൂടി ഉള്‍പ്പെടുത്തുവാനുമാണ് ഉദ്ദേശിക്കുന്നത്.

ചെറുതാഴം പഞ്ചായത്തിലെ ഏത് കടയില്‍ നിന്നും ഏത് സാധനങ്ങള്‍ വാങ്ങിയാലും സമ്മാനക്കൂപ്പണ്‍ ലഭിക്കുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നാളെ വൈകുന്നേരം 5 മണിക്ക് ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും.

കെ.സി രഘുനാഥ് അധ്യക്ഷത വഹിക്കും.

ഒന്നാം സമ്മാനം ടി വി എസ് ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍, രണ്ടാം സമ്മാനം എല്‍ഇഡി ടിവി, മൂന്നാം സമ്മാനം സ്വര്‍ണ്ണ നാണയങ്ങള്‍ തുടങ്ങി പതിനാറോളം സമ്മാനങ്ങളും നിരവധി പ്രോത്സാഹന സമ്മാന ങ്ങളും ആണ് ഒരുക്കിയിരിക്കുന്നത്.

ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സമയപരിധി.

ഒക്ടോബര്‍ 2-ന് നടക്കുന്ന കുടുംബ സംഗമത്തില്‍ കൂപ്പണ്‍ നറുക്കെടുക്കുകയും വിജയികള്‍ക്കു അപ്പോള്‍ തന്നെ സമ്മാനം കൈമാറുകയും ചെയ്യും.

വാര്‍ത്ത സമ്മേളനത്തില്‍ സി.രാജീവന്‍, കെ.വി. ഉണ്ണികൃഷ്ണന്‍, മൂലക്കാരന്‍ കൃഷ്ണന്‍, ഷാജി മാസ്‌കോ എന്നിവരും പങ്കെടുത്തു.