ഭാര്യവീട്ടില്‍ അതിക്രമം-വധഭീഷണി-യുവാവ് ജയിലിലായി-

തളിപ്പറമ്പ്: ഭാര്യാമാതാവിനെ വീട്ടില്‍ കയറി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ മരുമകന്‍ റിമാന്‍ഡില്‍.

കൂവോട് ചെരിച്ചില്‍ വീട്ടില്‍ സി.ബിജു(40)നെയാണ് തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്.

ജൂലായ് 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വൈകുന്നേരം നാലിന് തൃച്ചംബരത്തെ നന്ദാവനം എന്ന ഭാര്യവീട്ടില്‍ പട്ടികവടിയുമായി എത്തിയ ബിജു ഭാര്യാമാതാവ്

ചാലിയന്‍ വീട്ടില്‍ കാര്‍ത്യായനിയെ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് കൂടാതെ വീടിന്റെ ജനാലകളും മറ്റും അടിച്ച് തകര്‍ത്ത് 6000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്.

പോലീസ് അറസ്റ്റ് ചെയ്ത ബിജുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.