പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമം, മൂന്നുപേര്‍ക്ക് പരിക്ക്.
പരിയാരം: കണ്ടോന്താറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കാട്ടുപന്നിയുടെ ആക്രമണം.

സ്‌കൂട്ടര്‍ യാത്രക്കാരനും വഴിയാത്രക്കാരിക്കും പരിക്കേറ്റു.
കടയില്‍ പാഞ്ഞുകയറിയ കാട്ടുപന്നി സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
കണ്ടോന്താറില്‍ രാവിലെ 8.45 നാണ് സംഭവം. ബാങ്ക് ജീവനക്കാരി കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ ടി.പി.സ്മിത, കുറ്റൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ക്കാണ് പരിക്ക്.
ഇവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇതിനു ശേഷം ഓടിയ പന്നി കണ്ടോന്താര്‍ ബസ്സ്‌റ്റോപ്പിനു സമീപത്തെ അവന്തിക സ്റ്റോറിലേക്ക് ഓടിക്കയറുകയായിരുന്നു.
കടയിലെ സാധനങ്ങള്‍ മറിച്ചിട്ട പന്നി പുറത്തേക്ക് ഓടിയപ്പോള്‍ റോഡിലൂടെ വരികയായിരുന്ന മറ്റൊരു സ്‌കൂട്ടര്‍ യാത്രികനെ തട്ടുകയും ഇദ്ദേഹം തെറിച്ചു വീഴുകയും ചെയ്തു.
പകല്‍ സമയത്ത് കാട്ടുപന്നിയുടെ ആക്രമണമുണ്ടായതില്‍ നാട്ടുകാര്‍ ഭീതിയിലാണ്.
