വനിതാ കമ്മീഷന്‍ 70 പരാതികള്‍ പരിഗണിച്ചു- 20 എണ്ണം തീര്‍പ്പാക്കി-
കണ്ണൂര്‍: കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 70 കേസുകള്‍ പരിഗണിച്ചതായും 20 എണ്ണം തീര്‍പ്പാക്കിയതായും കമ്മീഷന്‍ അംഗം ഇ.എം. രാധ അറിയിച്ചു.
എട്ട് കേസുകളില്‍ വിവിധ വകുപ്പുകളില്‍നിന്നും പോലീസില്‍നിന്നും റിപ്പോര്‍ട്ട് തേടി. 42 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.
സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപങ്ങള്‍ നടത്തിയാള്‍ക്കെതിരെ പരാതിയുമായെത്തിയ യുവതിയോട്, സൈബര്‍ പോലീസിന് പരാതി നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
ഈ പരാതി സംബന്ധിച്ച് കമ്മീഷന്റെ റിപ്പോര്‍ട്ട് സൈബര്‍ പോലീസിന് കൈമാറും.
കുടുംബാംഗങ്ങള്‍ തമ്മിലെ സ്വത്ത് തര്‍ക്കം, റോഡ് നിര്‍മ്മാണത്തിലെ തര്‍ക്കം, തൊഴില്‍ സംബന്ധിയായ പരാതി തുടങ്ങിയവയാണ് കമ്മീഷന്‍ പരിഗണിച്ച മറ്റ് പരാതികള്‍.
തദ്ദേശ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനത്തിലൂടെ പരാതികള്‍ താഴേ തട്ടില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഇ.എം.രാധ പറഞ്ഞു.
മട്ടന്നൂര്‍ നഗരസഭയിലെ ജാഗ്രതാ സമിതി സംഘടിപ്പിച്ച അദാലത്തില്‍ പങ്കെടുത്ത് നാല് പരാതികള്‍ പരിഗണിച്ചതായി അവര്‍ പറഞ്ഞു.
ലിംഗ സമത്വം, വിവാഹ പൂര്‍വ കൗണ്‍സിലിംഗ് എന്നീ വിഷയങ്ങളില്‍ കോളജ് തലത്തില്‍ ബോധവത്കരണത്തിന് ഊന്നല്‍ നല്‍കാന്‍ കമ്മീഷന്‍ ഉദ്ദേശിക്കുന്നതായും അവര്‍ പറഞ്ഞു.
കമ്മീഷന്‍ അഭിഭാഷക പാനലിലെ കെ.എം.പ്രമീള, കെ.പി.ഷിജി, ബാസുരി, പി.വിമലകുമാരി എന്നിവരും പരാതികള്‍ പരിഗണിച്ചു.