പഞ്ചവടി റസിഡന്‍സ് അസോസിയേഷന്‍ വനിതാദിനാചരണം.

തളിപ്പറമ്പ്: തൃച്ചംബരം പഞ്ചവടി റസിഡന്റ്‌സ് അസോസിയേഷന്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.

വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പഞ്ചവടി സ്ട്രീറ്റ് നമ്പര്‍ 2 ല്‍ വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ എന്‍.എം.സീതയുടെ അദ്ധ്യക്ഷതയില്‍ റിട്ട: അധ്യാപിക സുജാത ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ സി.പി.മനോജ്, വനിതാ കൂട്ടായ്മ രക്ഷാധികാരി രജനി രമാനന്ദ്, റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ഗോവിന്ദന്‍, സെക്രട്ടറി എം.പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

കണ്‍വീനര്‍ പ്രേമാ നാരായണന്‍ സ്വാഗതവും ജോ: കണ്‍വീനര്‍ പുഷ്പ പവിത്രന്‍ നന്ദിയും പറഞ്ഞു.

ട്രഷറര്‍ ഉഷ ഗോവിന്ദന്‍, വൈസ്. ചെയര്‍പേഴ്‌സണ്‍ റീത്ത മനീഷ്, വൈസ്.പ്രസിഡന്റ് കെ.വി.വിലാസന്‍, ട്രഷറര്‍ അഡ്വ: സജിത്ത്കുമാര്‍ ചാലില്‍, ജോ: സെക്രട്ടറി കെ. ഭാസ്‌കരന്‍ നമ്പ്യാര്‍ എന്നിവരും അസോസിയേഷന്‍ കുടുംബാംഗങ്ങളും പങ്കെടുത്തു.