മെഡിക്കല്‍ കോളേജിലെ മലിന ജലശുദ്ധീകരണ പ്ലാന്റിലേക്കുള്ള മലിനജലം പൈപ്പ് പൊട്ടി ദേശീയ പാതയില്‍
പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പൈപ്പ് പൊട്ടി മലിനജലം ആശുപത്രി പറമ്പിലൂടെ ഒഴുകി ദേശീയ പാതയില്‍ നിറഞ്ഞു.
റോഡില്‍ നിറഞ്ഞ അഴുക്ക് വെള്ളം വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി.
ആശുപത്രികളില്‍ നിന്ന് ഒഴുകിയെത്തുന്ന ഈ മലിനജലം ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുത്ത് നിറച്ചെങ്കിലും കവിഞ്ഞൊഴുകിയാണ്
റോഡില്‍ നിറഞ്ഞത്.
അതോടൊപ്പം മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനവും താറുമാറാണ്. ഇതിന്റെ പ്രവര്‍ത്തനം താറുമാറായിട്ട് മാസങ്ങളായെങ്കിലും ശരിയാക്കാനുള്ള നടപടി നീളുകയാണ്.
ശുദ്ധീകരണ പ്രക്രിയ കൃത്യമായി നടക്കാത്തതിനാല്‍ മലിനജലം പറമ്പുകളില്‍ കെട്ടി നില്‍ക്കുന്നു.
പൈപ്പുകള്‍ അടഞ്ഞ് പല സ്ഥലത്തും മലിനജലം ഒഴുകുന്നു.