വനിതാദിനത്തില്‍ കണ്ണൂര്‍ റൂറല്‍ വനിതാസെല്‍, കേരളാ പോലീസ് അസോസിയേന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും.
തളിപ്പറമ്പ്: വനിതാസെല്‍ കണ്ണൂര്‍ റൂറല്‍, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വനിതാദിനമായ നാളെ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും.
രാവിലെ 10.30 ന് തളിപ്പറമ്പ് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടക്കുന്ന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം ചെയ്യും.
കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ അധ്യക്ഷത വഹിക്കും.
തളിപ്പറമ്പ് നഗരസഭാധ്യക്ഷ മുര്‍ഷിദ കൊങ്ങായി മുഖ്യാതിഥിയായി പങ്കെടുക്കും.
പയ്യന്നൂര്‍ ഡി.വൈ.എസ്.പി ഓഫീസിലെ സീനിയര്‍ സി.പി.ഒ എന്‍.വി.സ്വപ്‌ന വിഷയാവതരണം നടത്തും.
തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ.രത്‌നകുമാര്‍, കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് ഇ.പി.സുരേശന്‍, പയ്യാവൂര്‍ എസ്.എച്ച്.ഒ പി.ഉഷാദേവി,
കെ.പി.ഒ എ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം കെ.പ്രവീണ, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പ്രിയേഷ് എന്നിവര്‍ പ്രസംഗിക്കും.
വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.ഖദീജ സ്വാഗതവും സീനിയര്‍ സി.പി.ഒ പി.ദീപ നന്ദിയും പറയും.