ലോക പുകയില വിരുദ്ധദിനം ആഘോഷിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ലോക പുകയിലവിരുദ്ധ ദിനം സമുചിതം ആഘോഷിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ: കെ.ടി.രേഖ പരിപാടി ഉദ്ഘാടനം ചെയ്തു.

നെഞ്ചുരോഗ വിദഗ്ദന്‍ ഡോ:ജാഫര്‍ ബഷീര്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ: അരുണ്‍ അഭിലാഷ് അധ്യക്ഷത

വഹിച്ച ചടങ്ങില്‍ RMO ഡോ: പ്രവീണ്‍ പ്രസന്നന്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി.ടി ഖമറു സമാന്‍ എന്നിവര്‍ സംസാരിച്ചു.