കോവിഡ് കാലത്ത് ശ്വാസകോശാരോഗ്യം പരമപ്രധാനം-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലോക ശ്വാസകോശദിനം ആചരിച്ചു-

പരിയാരം: കോവിഡ് കാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യം പരമപ്രധാനമാണെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
ഇന്ന് ലോക ശ്വാസകോശ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടത്തിയ പൊതുജന ബോധവത്ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കണ്ണൂര്‍ ജില്ലാ ചെസ്റ്റ് സൊസൈറ്റിയുമായി സഹകരിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിപാടിയില്‍ ഡോ.കെ.വി.പത്മനാഭന്‍, ഡോ.ഡി.കെ.മനോജ്, ഡോ.ജാഫര്‍ ബഷീര്‍, ഡോ പ്രിറ്റി തുടങ്ങിയവര്‍ സംസാരിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി നടത്തിയത്. ശ്വാസകോശ ആരോഗ്യസംരക്ഷണത്തിനായി ഓണ്‍ലൈന്‍ വഴി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
