തളിപ്പറമ്പില്‍ യഹോവസാക്ഷികളുടെ കണ്‍വെന്‍ഷന്‍ നിര്‍ത്തിവെച്ചു-ഓഡിറ്റോറിയത്തില്‍ പോലീസ് പരിശോധന.

തളിപ്പറമ്പ്: കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ യഹോവസാക്ഷികളുടെ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ നിര്‍ത്തിവെച്ചു.

പുഷ്പഗിരിയിലെ ബാബില്‍ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 1800 പേര്‍ പങ്കെടുത്തിരുന്നു.

രാവിലെ 9.20 നാണ് കണ്‍വെന്‍ഷന്‍ തുടങ്ങിയത്.

കളമശേരി സ്‌ഫോടന വിവരം അറിഞ്ഞ ഉടന്‍തന്നെ പോലീസ് കണ്‍വെന്‍ഷന്‍ സെന്ററിലെത്തി.

രണ്ട് ഡോഗ്‌സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവ ഉള്‍പ്പെടെയുള്ള സംഘം ഓഡിറ്റോറിയം പൂര്‍ണമായി അടച്ച് പരിപാടിയില്‍ പങ്കെടുത്തവരെ പുറത്തേക്ക് വിടാതെയായിരുന്നു പരിശോധന നടത്തിയത്.

വെള്ളിയാഴ്ച്ച ആരംഭിച്ച കണ്‍വെന്‍ഷനില്‍ ആദ്യദിവസം 1326 പേരാണ് പങ്കെടുത്തത്.

ഞായറാഴ്ച്ച നടന്ന സമാപന കണ്‍വെന്‍ഷന്‍ 12.15 ന് കളമശേരി സ്‌ഫോടനം നടന്നതിനെ തുടര്‍ന്ന് സംഘാടകര്‍ നിര്‍ത്തിവെക്കുകയായിരുന്നു.

കണ്ണൂരിന് പുറമെ എറണാകുളം, വയനാട് ജില്ലകളിലും ക്ഷമയോടെ കാത്തിരിക്കുക എന്ന പേരില്‍ ഇന്നലെ യഹോവസാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു.