പയ്യന്നൂര്‍ വൈ.എം.സി.എ ഉദ്ഘാടനം ജനുവരി 3 ന് മൂന്നിന് നാളെ

പയ്യന്നൂര്‍: സാര്‍വദേശീയ സംഘടനയായ വൈ.എം.സി.എ പയ്യന്നൂരിലും പ്രവര്‍ത്തനമാരംഭിക്കുന്നു.

നാളെ ജനുവരി മൂന്നിന് വൈകുന്നേരം ആറരക്ക് കണ്ടോത്ത് ഹോട്ടല്‍ ഷാര്‍ജ പാലസ് ഓഡിറ്റോറിയത്തില്‍ പയ്യന്നൂര്‍ നഗരസഭാധ്യക്ഷ്യന്‍ അഡ്വ. സരിന്‍ ശശി പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കും.

പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ് കുമാര്‍ വിശിഷ്ടാതിഥിയായി സംബന്ധിക്കും.

വൈഎംസിഎ കുടിയാന്‍മലയുടെ പ്രസിഡന്റ് ജിമ്മി മാത്യു അധ്യക്ഷത വഹിക്കും.

അംഗങ്ങള്‍ക്കുള്ള സത്യപ്രതിജ്ഞ കേരള റീജിയണല്‍ മുന്‍ ചെയര്‍മാന്‍ ജിയോ ജേക്കബും ഭാരവാഹികള്‍ക്കുള്ള സത്യപ്രതിജ്ഞ സബ് റിജിയണല്‍ കണ്ണൂര്‍ ചെയര്‍മാന്‍ ബെന്നി ജോണും ചൊല്ലിക്കെുടുക്കും.

ഫാ. ഷിന്റോ സ്റ്റാന്‍ലി, റവ.റെഷീന്‍ റെനോള്‍ഡ് എന്നിവര്‍ പ്രസംഗിക്കും.

അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍(പ്രസിഡന്റ്), പീറ്റര്‍ ഏഴിമല(സെക്രട്ടറി), കെ.എം.അനീഷ്(ട്രഷറര്‍), അഗസ്റ്റിന്‍ തെള്ളിയില്‍, പീറ്റര്‍ കൊളക്കാട്(വൈസ് പ്രസിഡന്റുമാര്‍), ജോര്‍ജ് ജേക്കബ് (ജോ.സെക്രട്ടറി) എന്നിവരാണ് പയ്യന്നൂര്‍ വൈഎംസിഎയുടെ ഭാരവാഹികളായി ചുമതലയേല്‍ക്കുന്നത്.

ജോണ്‍സണ്‍ പുഞ്ചക്കാടിന്റെ പുല്ലാങ്കുഴല്‍ നാദധാരയുമുണ്ടാകും.

വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.ടോണി ജോസഫ്, പീറ്റര്‍ ഏഴിമല, കെ.എം.അനീഷ് എന്നിവര്‍ പങ്കെടുത്തു.