യുവതി ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു-

തളിപ്പറമ്പ്: യുവതി കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരങ്ങാട്

കാര്‍ക്കീലിലെ ചന്ദ്രന്‍-സുജാത ദമ്പതികളുടെ മകള്‍ ആതിര(26) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടരയോടെ ഏഴോം കണ്ണോത്തെ ഭര്‍തൃവീട്ടില്‍

കുഴഞ്ഞുവീണ ആതിരയെ ഉടന്‍തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

മീഡിയാവണ്‍ കാമറാമാന്‍ ഷിജിത്ത് കണ്ണോമിന്റെ ഭാര്യയാണ്. രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഒരു കുട്ടിയുണ്ട്. സഹോദരന്‍ പരേതനായ അമല്‍.